Food

വൈകുന്നേരം ചായക്ക് നല്ല മധുരമൂറും പാല്‍ കേക്ക് ആയാലോ?

വൈകുന്നേരം ഒരു സ്പെഷ്യൽ ഇത്തരം ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന പാൽ കേക്കിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • 1.പഞ്ചസാര – അരക്കപ്പ്
  • വെള്ളം – ഒരു കപ്പ്
  • 2.ഗോതമ്പുപൊടി – ഒന്നരക്കപ്പ്
  • 3.മുട്ട – ഒന്ന്
  • നെയ്യ് – രണ്ടു വലിയ സ്പൂണ്‍
  • പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂണ്‍
  • ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍
  • ഏലയ്ക്കപ്പൊടി – അര ചെറിയ സ്പൂണ്‍
  • പാല്‍പ്പൊടി – രണ്ടു വലിയ സ്പൂണ്‍
  • 4.ചെറുചൂടുപാല്‍ – രണ്ടു വലിയ സ്പൂണ്‍
  • 5.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് തിളപ്പിച്ചു പാനി തയാറാക്കി വയ്ക്കുക. ഗോതമ്പുപൊടി മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്കു ചെറുചൂടുപാല്‍ അല്പാല്പമായി ചേര്‍ത്തു ചപ്പാത്തി മാവു പരുവത്തില്‍ കുഴച്ചെടുക്കുക. ഇത് ഒരിഞ്ചു കനത്തില്‍ പരത്തി ദീര്‍ഘചതുരാകൃതിയില്‍ മുറിച്ച് എണ്ണയില്‍ വറുത്തു കോരുക. ഇവ ചെറുചൂടുള്ള പഞ്ചസാരപ്പാനിയില്‍ 15 മിനിറ്റ് ഇട്ടുവച്ചതിനു ശേഷം വിളമ്പാം.