Kerala

കേന്ദ്ര ബജറ്റിന് മുന്നോടിയായി രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു – price of commercial lpg cylinder

2025-26 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി ആശ്വാസ വാർത്ത. രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് കുറഞ്ഞത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്.

ഇന്നത്തെ കണക്കനുസരിച്ച്, ദില്ലിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 1,804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞു. കൊച്ചിയില്‍ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിന്റെ വില 1806 രൂപയായി.  ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞത്.

STORY HIGHLIGHT: price of commercial lpg cylinder