2025 ലെ മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരപ്പിക്കാൻ തുടങ്ങിയത് പ്രതിപക്ഷ ബഹളത്തോടെ. ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുമ്പേ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം ഉണ്ടായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചത്. എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ് നിർമല സീതാരാമൻ തുടർച്ചയായ എട്ടാം ബജറ്റ് അവതരിപ്പിക്കുന്നത്.
വളര്‍ച്ച, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കല്‍, മിഡില്‍ ക്ലാസിനെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നൽകുന്നതായിരിക്കും എന്ന സൂചനകൾ ശരിവെക്കുന്ന തരത്തിലുള്ള ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്. വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി വികസിത ഭാരതം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി. 10 മേഖലകളായി തിരിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചിരുന്നു. എന്നാൽ ബജറ്റ് അവതരത്തിനിടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപോയി.
STORY HIGHLIGHT: nirmala sitharaman budget