India

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബാര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടമാണ് എഹ്‌സാന്‍ ജാഫ്രിയെ കൊലപ്പെടുത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ഇഹ്‌സാന്‍ ജാഫ്രി നേരിട്ട് ഫോണില്‍ വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് 2006ലാണ് സാകിയ ജാഫ്രി നിയമപോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി 2022-ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.