രുചികൾ മലയാളികൾക്ക് ഇപ്പോൾ പരിചിതമായി തുടങ്ങി. കൊറിയൻ ചിക്കൻ ഫ്രൈയാണ് അതിൽ പ്രധാനം. സോസുകളും ചേർക്കുന്ന മസാലകളുമാണ് അതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി അത് നമ്മുടെ അടുക്കളയിൽ ആവാം
ചേരുവകൾ
ചിക്കൻ
കുരുമുളകുപൊടി
കോൺഫ്ലോർ
വെളിച്ചെണ്ണ
പച്ചമുളക്
കാപ്സിക്കം
റെഡ് ചില്ലി സോസ്
മുളകുപൊടി
എള്ള്
ഉപ്പ്
മൈദ
മുട്ട
വെളുത്തുള്ളി
ഇഞ്ചി
വറ്റൽമുളക്
പഞ്ചസാര
സവാള തണ്ട്
വെളുത്ത എള്ള്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, കോൺഫ്ലോർ, മൈദപ്പൊടി, മുട്ടപൊട്ടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അൽപ സമയം മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിച്ച് ചിക്കൻ കഷ്ണങ്ങൾ ചേർത്തു വറുക്കാം. അതേ എണ്ണയിലേയ്ക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക്, വറ്റൽമുളക് ചതച്ചത്, റെഡ് ചില്ലി സോസ്, മുളകുപൊടി, പഞ്ചസാര, ഉള്ളി തണ്ട് എന്നിവ ചേർത്ത് 2 മിനിറ്റ് വേവിക്കാം. അതിലേയ്ക്ക് വറുത്ത ചിക്കൻ കഷ്ണങ്ങൾ ചേർക്കാം. വീണ്ടും 2 മിനിറ്റ് വേവിക്കാം. അടുപ്പണച്ച് മുകളിലായി വെളുത്ത എള്ള് ചേർത്ത് ചൂടോടെ വിളമ്പി കഴിക്കാം.