കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുൻ നടി മംമ്ത കുൽക്കർണി സന്യാസി ആകാൻ പോയി എന്നതായിരുന്നു ബോളിവുഡ് ലോകത്തെ സംസാര വിഷയം. എന്നാൽ സന്യാസ ജീവതം സ്വീകരിച്ച് അധികനാൾ ആകുന്നതിന് മുൻപ് തന്നെ സന്യാസി സമൂഹത്തിൽ നിന്നും അവരെ പുറത്താക്കുകയും ചെയ്തു. സന്യാസി സമൂഹത്തിന്റെ അനുവാദം ഇല്ലാതെയാണ് മംമ്തയെ സന്യാസിയായി നിയമിച്ചത്. ഈ സംഭവം വിവാദമായതിന് പിന്നാലെ മംമ്തയെ പുറത്താക്കുക ആയിരുന്നു.
സന്യാസി ആകാൻ വേണ്ടി മംമ്ത 10 കോടി നല്‍കിയെന്ന വാദത്തെ പൂർണമായും നിരസിച്ചു. ആപ് കി അദാലത്ത് എന്ന ഹിന്ദി ഷോയിലൂടെ ആയിരുന്നു മംമ്തയുടെ പ്രതികരണം. ‘പത്ത് കോടി മറന്നേക്കൂ. എന്റെ കയ്യിൽ ഒരു കോടി പോലും എടുക്കാനില്ല. എന്റെ അക്കൗണ്ടുകൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. മഹാമണ്ഡലേശ്വര്‍ ആക്കിയ ഗുരുവിന് ദക്ഷിണ നൽകാൻ രണ്ട് ലക്ഷം രൂപ കടം വാങ്ങിയാണ് നൽകിയത്’ മംമ്ത കുൽക്കർണി പറഞ്ഞു.
ജനുവരി 24ന് ആയിരുന്നു മംമ്ത കുല്‍ക്കര്‍ണി സന്ന്യാസി ആയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. യാമൈ മമത നന്ദഗിരി എന്ന പേരിലായിരുന്നു സന്യാസം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു മംമ്ത.
STORY HIGHLIGHT: former actress mamta kulkarni