തിരക്കേറിയ മുംബൈ നഗരം അന്ദേരിയിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ട സൂപ്പർ ഗുഹാമനുഷ്യന്റെ വീഡിയോ വൈറൽ. പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ കാട്ട് വേഷവുമായി ഒരാൾ ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായി തെരുവില്‍ എത്തി. കൗതുകത്തിന് ആളുകള്‍ ഇത് ആദ്യം നോക്കി നിന്നുവെങ്കിലും പിന്നീട് നടന്ന് നീങ്ങി. ഈ ‘ഗുഹാമനുഷ്യൻ’ യഥാർത്ഥത്തിൽ പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാനായിരുന്നു.
ആരും ആമിറിനെ തിരിച്ചറിഞ്ഞില്ലെന്നതാണ് സത്യം. റിക്ഷകളുടെയും കാല്‍നടയാത്രക്കാരുടെയും ഇടയിൽ ആരും ശ്രദ്ധിക്കാതെ കൈ വണ്ടി തള്ളിക്കൊണ്ട് സാധാരണയായി നടന്നു നീങ്ങുന്ന താരത്തിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ആമിർ ഖാന്റെ ഈ ‘ഗുഹാമനുഷ്യൻ’ പ്രാങ്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ഒരു എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. ഈ പരസ്യവും ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഈ പരസ്യം ഇറങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഇദ്ദേഹം വേഷം മാറി തെരുവില്‍ എത്തിയത്. ആമിര്‍ ഖാന് ഗുഹമനുഷ്യനായി മാറുന്ന വീഡിയോ പുറത്ത് എത്തിയതോടെയാണ് ഇത് ആമിര്‍ ആണെന്ന് സോഷ്യല്‍ മീഡിയയ്ക്ക് മനസിലായത്.
STORY HIGHLIGHT: mumbai streets caveman prank video gone viral