World

25% നികുതി വച്ച് അമേരിക്കയോട് കളിച്ചാൽ കാണാം! കാനഡക്കും മെക്സിക്കോക്കും ട്രംപിൻ്റെ പുതിയ ഭീഷണി; നികുതി കൂട്ടും | Trump tariffs

കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

വാഷിംഗ്ടൺ: ഇറക്കുമതിയിൽ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കയോട് കാനഡയും മെക്സിക്കോയും അതേനാണയത്തിൽ തിരിച്ചടിച്ചാൽ കാണാമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഭീഷണി. അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്. കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

content highlight : china-canada-and-mexico-vow-swift-response-to-trump-tariffs