Kerala

പെരുമ്പാവൂര്‍ നഗരസഭയുടെ ശുചിമുറിയില്‍ പെണ്‍വാണിഭം; രണ്ട് യുവതികൾ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍ | immoral traffic in public toilet perumbavoor

ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്

പെരുമ്പാവൂർ: നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.

നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു.