Business

താഴേക്ക് ഇറങ്ങി സ്വര്‍ണം; ഇന്നത്തെ നിരക്ക് അറിയാം | kerala gold price on 3 feb

ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്

കൊച്ചി: സര്‍വകാല റെക്കോര്‍ഡ് വിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക് ഇറങ്ങി. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,640 രൂപയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7705 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 6365 രൂപയായി. അതേസമയം, വെള്ളിയുടെ വില കുതിക്കുകയാണ്. ഗ്രാമിന് 3 രൂപ ഉയര്‍ന്ന് 104 എന്ന നിരക്കിലെത്തി.

ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. ഡോളര്‍ വന്‍തോതില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപ കൂപ്പുകുത്തി ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലായി.

കഴിഞ്ഞ ദിവസം ഔണ്‍സ് സ്വര്‍ണത്തിന് 2800 ഡോളറിന് മുകളിലായിരുന്നു. ഇന്ന് 2778 ഡോളറിലേക്ക് വീണു. വരുംദിവസങ്ങളിലും നേരിയ ഇടിവിന് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയിലും ഇടിവ് തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനമാണ് സ്വര്‍ണവില കുറയാന്‍ കാരണം. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്റെ വിലയും താഴ്ന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറി.

Latest News