ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ ഷോയായ – എയ്റോ ഇന്ത്യ 2025 ന്റെ പതിനഞ്ചാമത് എഡിഷന്‍ 2025 ഫെബ്രുവരി 10 മുതല്‍ 14 വരെ കര്‍ണാടകയിലെ ബെംഗളൂരുവിലെ യെലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടക്കും. ‘ഒരു ബില്യണ്‍ അവസരങ്ങളിലേക്കുള്ള റണ്‍വേ’ എന്ന വിശാലമായ പ്രമേയത്തിലൂടെ, വിദേശ-ഇന്ത്യന്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും സ്വദേശിവല്‍ക്കരണ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് ആഗോള മൂല്യ ശൃംഖലയിലെ പുതിയ വഴികള്‍ കണ്ടെത്തുന്നതിനും പരിപാടി വേദി ഒരുക്കും
പരിപാടിയുടെ ആദ്യ മൂന്ന് ദിവസങ്ങള്‍ (ഫെബ്രുവരി 10, 11, 12) ബിസിനെസ്സ് ദിവസങ്ങളായിരിക്കും, അതേസമയം 13, 14 തീയതികള്‍ പ്രദര്‍ശനം കാണാന്‍ ആളുകളെ അനുവദിക്കുന്നതിന് പൊതു ദിവസങ്ങളായി സജ്ജീകരിച്ചിരിക്കുന്നു. എയ്റോസ്പേസ് മേഖലയില്‍ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്ഫോമുകളുടെ എയര്‍ ഡിസ്പ്ലേകളും സ്റ്റാറ്റിക് പ്രദര്‍ശനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
പരിപാടിയുടെ ഭാഗമായി ഒരു ആമുഖ സെഷന്‍ , ഉദ്ഘാടന പരിപാടി, പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിള്‍, മന്ഥന്‍ സ്റ്റാര്‍ട്ട്-അപ്പ് ഇവന്റ്, എയര്‍ ഷോകള്‍, ഇന്ത്യ പവലിയന്‍ ഉള്‍പ്പെടുന്ന ഒരു വലിയ പ്രദര്‍ശന ഏരിയ, എയ്റോസ്പേസ് കമ്പനികളുടെ വ്യാപാര മേള എന്നിവ ഉള്‍പ്പെടുന്നു.
സൗഹൃദ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള സംഭാഷണം സുഗമമാക്കുന്നതിന്, ‘ബ്രിഡ്ജ് – അന്തര്‍ദേശീയ പ്രതിരോധത്തിലൂടെയും ആഗോള ഇടപെടലിലൂടെയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക’ (BRIDGE -Building Resilience through International Defence and Global Engagement’.) എന്ന വിഷയത്തില്‍ പ്രതിരോധ മന്ത്രിമാരുടെ കോണ്‍ക്ലേവിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. .
പരിപാടിയുടെ ഭാഗമായി രക്ഷാ മന്ത്രി, രക്ഷാ രാജ്യ മന്ത്രി, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, സെക്രട്ടറി തുടങ്ങിയ തലങ്ങളില്‍ നിരവധി ഉഭയകക്ഷി യോഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ വഴികള്‍ തേടിക്കൊണ്ട് സൗഹൃദ രാജ്യങ്ങളുമായുള്ള പ്രതിരോധ, ബഹിരാകാശ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.
സിഇഒമാരുടെ റൗണ്ട് ടേബിള്‍, വിദേശ ഒറിജിനല്‍ ഉപകരണ നിര്‍മാതാക്കള്‍ക്ക് (Original Equipment Manufacturers (OEMs)) ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് അനുകൂലമായ വേദി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള സിഇഒമാര്‍, ആഭ്യന്തര പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎംഡിമാര്‍, ഇന്ത്യയില്‍ നിന്നുള്ള പൊതു ഡിഫന്‍സ് & എയ്റോസ്പേസ് നിര്‍മാണ കമ്പനികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും
ഇന്ത്യാ പവലിയന്‍, ഭാവിയിലെ സാധ്യതകള്‍ ഉള്‍പ്പെടെ, ആഗോളതലത്തില്‍ തയ്യാറെടുക്കുന്ന തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ ശേഷികളും അത്യാധുനിക സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിച്ചുകൊണ്ട്, മേക്ക്-ഇന്‍-ഇന്ത്യ സംരംഭത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എയ്റോ ഇന്ത്യ 2025 ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖലയാണ്.
കൂടാതെ, എയറോബാറ്റിക് പ്രകടനങ്ങളും തത്സമയ സാങ്കേതിക പ്രദര്‍ശനവും ആധുനിക എയ്റോസ്പേസ് പ്ലാറ്റ്ഫോമുകളുടെയും സാങ്കേതികവിദ്യകളുടെയും സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ആഴത്തിലുള്ള അനുഭവം നല്‍കും. പരിപാടിയുടെ ഭാഗമായി പ്രധാനപ്പെട്ട വിവിധ വിഷയങ്ങളില്‍ നിരവധി സെമിനാറുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
CONTENT HIGH LIGHTS; The 15th edition of Asia’s largest aero show – Aero India 2025 – will be held in Bengaluru from 10th to 14th February 2025