അടൂർ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്. വഴിയാത്രക്കാരോടും കെഎസ്ആർടിസി ബസ്സിനുള്ളിലും ബഹളം വെച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഷർട്ടിലും ചോര പടർന്നിരുന്നു. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുമുണ്ട്.
മദ്യലഹരിയിൽ യുവാവ് സ്വയം മുറിവേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ നിന്ന് പുറത്ത് ചാടാനും ഇയാൾ ശ്രമിച്ചിരുന്നു. യുവാവിന്‍റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുമെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: young man make panic situation in adoor town