Kerala

സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിൽ പ്രവര്‍ത്തകരുടെ പ്രതിഷേധം – cpm party members protest

സി.പി.എം ജില്ലാ കമ്മിറ്റിയില്‍നിന്ന് പി.കെ. ദിവാകരനെ ഒഴിവാക്കിയതിനെതിരെ വടകരയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പാര്‍ട്ടിയില്‍ തോന്നിയപോലെ തീരുമാനമെടുക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. മണിയൂര്‍ തുറശ്ശേരി മുക്കില്‍ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേര്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും വടകര ഏരിയ സെക്രട്ടറിയും ആയിരുന്നു പി.കെ ദിവാകരന്‍. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പി.കെ ദിവാകരന്‍ ഉള്‍പ്പെടെ 11 പേരെ ഒഴിവാക്കുകയും 13 പേരെ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തത്. ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാ അധ്യക്ഷ കെ.പി ബിന്ദുവിനെ ഉള്‍പ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി.

STORY HIGHLIGHT: cpm party members protest