ഇനി ഇഡലിക്കും ദോശക്കുമൊപ്പം കഴിക്കാൻ ഒരു വെറൈറ്റി കറി തയ്യാറാക്കാം. എന്നും ചമ്മന്തിയും സാമ്പാറുമൊക്കെയല്ലേ കഴിക്കുന്നത്? അതിൽ നിന്നും അല്പം വ്യത്യസ്തമായി കപ്പ ബാജി തയ്യാറാക്കി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കപ്പ ചെറു ചതുരക്കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും ഒരല്പം മഞ്ഞള്‍പ്പൊടിയുമിട്ട് വേവിച്ചു ഉടയാതെ എടുക്കുക. വേവിച്ച വെള്ളം വാര്‍ത്തു കളയാം. വറ്റല്‍ മുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തു മാറ്റി വെയ്ക്കുക. വറുത്ത മുളകും തേങ്ങയും ജീരകവും കൂടെ ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് സവാള ചേര്‍ത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു വഴറ്റാം. നന്നായി വഴണ്ട് വരുമ്പോള്‍ വെന്ത കപ്പയും ഒരു കപ്പ് വെള്ളവും ചേര്‍ക്കാം. തിള വന്നു തുടങ്ങുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിക്കാം. ചാറ് കുറുകി ബാജി തയ്യാറാവുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. ബാജി തയ്യാര്‍.