ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ച് അയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സി–17 വിമാനം ഇന്ത്യയിലേക്കു പുറപ്പെട്ടുവെന്നും 24 മണിക്കൂറിൽ വിമാനം ലാൻഡ് ചെയ്യുമെന്നുമാണ് വിവരം.