ഈ കൊടും ചൂടിൽ ഒന്ന് കൂളാകാൻ ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കിയാലോ? വളരെ പെട്ടെന്ന് രുചികരമായി തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തണ്ണിമത്തന്റെ കാമ്പ് ഒരു സ്പൂൺ ഉപയോഗിച്ച് എടുത്തു ഗ്ലാസ്സിലേക്കു മാറ്റാം. ചെറിയ കഷ്ണങ്ങളാക്കിയ ചെറുനാരങ്ങയും ഇതിനൊപ്പം തന്നെ ചേർക്കാവുന്നതാണ്. കുറച്ചു പുതിനയിലയും കൂടെ ഗ്ലാസിലേക്കു ഇട്ടതിനു ശേഷം ഒരു സ്പൂണോ മറ്റോ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഇനി ഐസ് ക്യൂബുകളാണ് ചേർക്കേണ്ടത്. ഒരു നുള്ള് ഉപ്പും വട്ടത്തിൽ അരിഞ്ഞ ചെറുനാരങ്ങയും കുറച്ചു പുതിനയിലയും സ്കൂപ് ചെയ്തെടുത്ത കുറച്ചു തണ്ണിമത്തനും കൂടി ഗ്ലാസ്സിലേക്കു ചേർക്കാം. ഇനി ഗ്ലാസ് നിറയുന്നത് വരെ സ്പ്രൈറ്റ് കൂടി ഒഴിക്കുന്നതോടെ മോജിറ്റോ തയാറായി കഴിഞ്ഞു.