സൂര്യപ്രകാശം അമിതമായി ഏൽക്കുന്നത് മൂലം ഉണ്ടാകുന്ന ചർമ്മ പ്രശ്നമാണ് സൺ ടാൻ. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ചുളിവുകൾ, സ്കിൻ ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കൂട്ടും. സൺ ടാൻ അകറ്റുന്നതിന് പല മാർഗങ്ങൾ ആയിരിക്കും പരീക്ഷിക്കുക. എന്നാൽ പ്രകൃതിദത്തമായ രീതികൾ പരീക്ഷിക്കുന്നതായിരിക്കും എപ്പോഴും നല്ലതും ഗുണം ചെയ്യുന്നതും.
സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ ഏറ്റവും മികച്ചതാണ് ഗോതമ്പ്. 100 ഗ്രാം ഗോതമ്പ് മാവിൽ 0.53 മില്ലിഗ്രാം വിറ്റാമിൻ ഇ ഉണ്ട്. ചർമ്മത്തെ സംരക്ഷിക്കാനും ചർമ്മത്തെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റാണ് വിറ്റാമിൻ ഇ.
ഗോതമ്പ് പൊടി ഒരു നാച്യുറൽ എക്സ്ഫോളിയൻ്റാണ്. അത് മൃതകോശങ്ങളെ അകറ്റാൻ സഹായിക്കും. ഇതിലൂടെ ടാൻ, മറ്റ് പാടുകൾ എന്നിവ നീക്കം ചെയ്യാം. ടാൻ അകറ്റാൻ അതുപയോഗിക്കേണ്ട വിധം പരിചയപ്പെടാം.
ഗോതമ്പ് പൊടി, പാൽ
രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലയ്ക്ക് മൂന്ന് ടേബിൾസ്പൂൺ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ഗോതമ്പ് പൊടി, മഞ്ഞൾപ്പൊടി, നാരങ്ങ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം.
ഗോതമ്പ്പൊടി, സ്ക്രബ്
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ റോസ് വാട്ടറും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. ശേഷം കഴുകി കളയാം.
ഗോതമ്പ് പൊടി, റോസ് വാട്ടർ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടേബിസ്പൂൺ റോസ് വാട്ടറും, രണ്ട് ടേബിൾസ്പൂൺ പാലും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 20 മിനിറ്റിനു ശേഷം കഴുകി കളയാം.
ഗോതമ്പ് പൊടി, തേൻ
ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് അര ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.