ചേരുവകൾ
1. വറുത്ത അരിപ്പൊടി – 1 1/2 കപ്പ്
2. നാളികേരം – 1 മുഴുവൻ നാളികേരം ചിരകിയത്
3. ഏലക്ക ചതച്ചത് – 2 എണ്ണം
4. ശർക്കര ഉരുക്കിയത് – 200 ഗ്രാം ശർക്കര ഉരുക്കിയത്
5. നെയ്യ് – 1 ടീസ്പൂൺ
6. ഉപ്പ് -ഒരു നുള്ള്
7. തിളപ്പിച്ച വെള്ളം
8. വാഴയില (വാട്ടിയത് അല്ലെങ്കിൽ വാട്ടാതെ)
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു ശർക്കര പാനി അരിച്ചു ഒഴിക്കുക. ചൂടാവുമ്പോൾ നാളികേരം ഇട്ടു ഇളക്കി വറ്റിച്ചു എടുക്കുക. അതിലേക്കു ഏലക്ക ചതച്ചത് ചേർത്തിളക്കി ചൂടാറാനായിട്ട് വയ്ക്കുക.
ഒരു പത്രത്തിൽ അരിപ്പൊടി, നെയ്യ്, ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് ഇളക്കുക.
തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് നൂൽ പുട്ട് മാവിനെക്കാൾ കുറച്ചു ലൂസായ് കുഴച്ചെടുക്കുക.
വാട്ടിയ ഇല കഷ്ണം അല്ലെങ്കിൽ വാട്ടാത്ത ഇല കഷ്ണത്തിലേക്കു കുറച്ചു മാവ് എടുത്തു വച്ചു കൈയിൽ കുറച്ചു വെള്ളം ആക്കി നല്ല കനം കുറഞ്ഞു പരത്തി എടുക്കുക.
അതിന്റെ ഒരു ഭാഗത്തായിട്ട് ശർക്കര നാളികേരം മിക്സ് വച്ചു ഇല മടക്കാം. ഇഡ്ഡലി പാത്രത്തിൽ വച്ചു 15 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം