India

നടിയുമായി പ്രണയം; മോഷ്ടിച്ച പണംകൊണ്ട് കാമുകിക്ക് നല്‍കിയത് 3 കോടിയുടെ വീട് – thief builds three crore house for actress girlfriend

മോഷ്ടിച്ച പണംകൊണ്ട് കാമുകിയായ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത യുവാവ് പിടിയില്‍. ഇയാള്‍ ഒരു പ്രമുഖ സിനിമാ നടിയുമായി ബന്ധമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ്‌ചെയ്തത്.

2003-ലാണ് ഇയാള്‍ മോഷണം ആരംഭിച്ചത്. 2009 ആയപ്പോഴേക്കും കുറ്റകൃത്യങ്ങളിലൂടെ കോടികള്‍ സമ്പാദിച്ച് ധനികനായി മാറിയിരുന്നു. 2014-15 വര്‍ഷക്കാലയളവിലാണ് ഇയാള്‍ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാകുന്നത്. നടിക്കുവേണ്ടി കോടികള്‍ ചെലവഴിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. കാമുകിക്കായി കൊല്‍ക്കത്തയില്‍ മൂന്ന് കോടി രൂപയുടെ വീടുണ്ടാക്കി. 22 ലക്ഷം വിലവരുന്ന ഒരു അക്വേറിയവും സമ്മാനമായി നല്‍കി.

ജനുവരി ഒന്‍പതിനാണ് ഇയാള്‍ മഡിവാല എന്ന സ്ഥലത്തെ വീട്ടില്‍ മോഷണത്തിനെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ മഡിവാല മാര്‍ക്കറ്റിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു. ഉരുക്കി ബിസ്‌ക്കറ്റുകളാക്കിമാറ്റിയ സ്വര്‍ണമെല്ലാം സോളാപുരിലെ തന്റെ വീട്ടില്‍ സൂക്ഷിച്ചതായി ഇയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 181 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റും 333 ഗ്രാം വെള്ളി സാമഗ്രികളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വര്‍ണം ഉരുക്കി സ്വര്‍ണ ബിസ്‌കറ്റുകളാക്കി മാറ്റാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഫയര്‍ ഗണ്ണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

STORY HIGHLIGHT: thief builds three crore house for actress girlfriend