Recipe

പൂവട രുചിയോടെ ഇങ്ങനെ ഉണ്ടാക്കിയാലോ.?

ചേരുവകൾ

1. പച്ചരി -1/2 കപ്പ്‌
2. നാളികേരം -1/2 കപ്പ്‌
3. പഞ്ചസാര -4 ടേബിൾ സ്പൂൺ (നിർബന്ധമില്ല )
4. ചെറു പഴം -1 എണ്ണം
5. നെയ്യ് -1 ടീസ്പൂൺ
6. വാഴയില വാട്ടിയത്

തയാറാക്കുന്ന വിധം

പച്ചരി ഒരു 4 മണിക്കൂർ കുത്തർത്തി വച്ചു നന്നായി അരച്ചെടുക്കുക. ഒരു പത്രത്തിൽ നാളികേരം, പഞ്ചസാര, ചെറു പഴം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
അരി അരച്ചതിൽ നെയ്യ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വാട്ടിയ ഇല കഷ്ണം എടുത്ത് ഒരു തവി മാവ് എടുത്തു ഇലയിൽ നല്ല മിനുസമായി പരത്തുക. അതിന്റെ ഒരു ഭാഗത്തായി ഇളക്കി വച്ച നാളികേരം, പഞ്ചസാര മിക്സ്സ് വച്ചു കൊടുത്തു ഇല നന്നായി മടക്കുക.
ഇഡ്ഡലി പാത്രം ചൂടാക്കി അതിൽ വച്ചു 15 തൊട്ടു 20 മിനിറ്റ് വരെ ആവി കയറ്റി വേവിക്കുക.