2 കപ്പ് പച്ചരിയും 1 കപ്പ് ഉഴുന്നും കുതിർത്തു 1/2 കപ്പ് ചോറും ചേർത്ത് കട്ടിയിൽ അരച്ച് രാത്രി മാവു കൂട്ടി വെക്കുക.പൊങ്ങിയ
ഇഡ്‌ലിമാവിൽ കുറച്ചെടുത്തു ബീറ്റ്‌റൂട്ടും സവാളയും ചെറിയ കഷ്ണം ഇഞ്ചിയും പച്ചമുളകും ചേർത്തരച്ചു ബാക്കിയുള്ള മാവിലേക്കൊഴിച്ചു ഉപ്പും ചേർത്ത് നന്നായിളക്കി ഇഡ്‌ലിയുണ്ടാക്കു.രുചികരവും ആരോഗ്യപ്രദവുമായ ബീറ്റ്റൂട്ട് ഇഡ്‌ലി റെഡി.
തേങ്ങയിൽ ഇഞ്ചി പച്ചമുളക് ചുവന്നുള്ളി സ്വല്പം തൈര് എന്നിവ ചേർത്ത് അരച്ച് കടുകും കറിവേപ്പിലയും ഉണക്കമുളകും മൂപ്പിച്ചു അതിലേക്കൊഴിച്ചു തിളക്കുമ്പോഴേക്കും തീ ഓഫ് ചെയ്യുക.