യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാത്തത്തിൽ പ്രതിഷേധിച്ച് കേരള സർവകലാശാല ക്യാംപസിൽ പന്തൽ കെട്ടി സമരം ചെയ്യുന്ന എസ്എഫ്ഐ പ്രവർത്തകർ വൈസ് ചാൻസലറുടെ ചേംബറിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഗവർണർ.
ഒരു സംഘം വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വളപ്പിൽ കെട്ടിയ പന്തൽ പൊളിച്ചുമാറ്റാൻ വിസി നിർദ്ദേശിച്ചിട്ട് നടപടി കൈക്കൊള്ളാത്തതും വിദ്യാർത്ഥികൾ വിസിയുടെ ചേംബറിൽ അതിക്രമിച്ച് കടന്നു പോസ്റ്ററുകൾ പതിച്ചതും ഗുരുതര സുരക്ഷാവീഴ്ച്കയാണെന്നും അതിന് ഉത്തരവാദികൾക്കെതിരെ റജിസ്ട്രാർ നടപടി കൈക്കൊണ്ടില്ലെന്നും നോട്ടിസിൽ പറയുന്നു.
വിഷയത്തിൽ റജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന് വിസി ഡോ. മോഹനൻ കുന്നുമ്മൽ ഇന്ന് കാരണം കാണിക്കൽ നോട്ടിസ് നൽകി. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ വിസി ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസിൽ ഹൈക്കോടതി വ്യാഴാഴ്ച കേസിൽ വാദം കേൾക്കും.
STORY HIGHLIGHT: governor demands report