Kerala

കാട്ടാനയെ കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത ജർമ്മൻ പൗരനെ കാട്ടാന കൊലപ്പെടുത്തി – german citizen attacked by elephant

റോഡിൽ വഴിമുടക്കി നിന്ന കാട്ടാനയെ കണ്ടിട്ടും ബൈക്കുമായി മുന്നോട്ട് പോയ ജർമ്മൻ പൗരനെ ആന ആക്രമിച്ചു കൊലപ്പെടുത്തി. തമിഴ്നാട് വാൽപ്പാറയിലാണ് സംഭവം. റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത 60 കാരൻ മൈക്കലിനെയാണ് ആന കൊമ്പിൽ കോർത്ത് എറിഞ്ഞത്. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ കൂടുതൽ ആക്രമണത്തിന് മുതിരാതെ ആന പിൻവാങ്ങി.

മൈക്കലിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: german citizen attacked by elephant