ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേർക്ക് പരിക്ക്. പാലക്കാട് വല്ലപ്പുഴയിലാണ് സംഭവം. അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം സംഭവിച്ചത്. കാണികളുടെ എണ്ണം കൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഏറ്റവും പിന്‍വശത്തെ ഗ്യാലറിയിലെ മൂന്ന് പടികളാണ് പൊളിഞ്ഞുവീണത്. അടയ്ക്കാ മരം ഉപയോഗിച്ചാണ് ഗ്യാലറി ഉണ്ടാക്കിയിരുന്നത്. ഒരുമാസത്തോളമായി മത്സരം വല്ലപ്പുഴയില്‍ നടക്കുന്നുണ്ട്. ഇന്ന് ഫൈനല്‍ മത്സരമായിരുന്നു. ഫൈനലില്‍ കൂടുതല്‍ ആളുകളെത്തി. ഫയര്‍ഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി.
STORY HIGHLIGHT: gallery fell down during football tournament