ഹാജർ നിലയൊക്കെ വളരെ നല്ലതാണ്. ഏതാണ്ട് കഴിഞ്ഞ ആഴ്ച ഓടിച്ച 93.7 ശതമാനം വണ്ടികൾ നമുക്ക് ഓടിക്കാൻ കഴിഞ്ഞിട്ടുണ്ട്. 6.8 ശതമാനം മാത്രമേ കുറവ് വന്നിട്ടുള്ളൂ. കഴിഞ്ഞ ചൊവ്വാഴ്ചയും ഇന്നത്തെ ദിവസമായിട്ട് ഈ സമരമായിട്ട് സമരത്തിൽ പങ്കുവക്കാതെ ബഹുഭൂരിപക്ഷം ജീവനക്കാരും രാഷ്ട്രീയം നോക്കാതെ സമരത്തിൽ പങ്കെടുത്തില്ല എന്നുള്ളത് വളരെ സന്തോഷവും അവരോട് പ്രത്യേകമായ നന്ദിയും ഞാൻ അറിയിക്കുകയാണ്.
അവരെ അവരുടെ ഡിപ്പാർട്ട്മെന്റിനോട് കെഎസ്ആർടിസിയോടും കാണിച്ച പ്രതിബദ്ധത ആ സ്ഥാപനത്തിൻറെ നിലനിൽപ്പിന് വേണ്ടി അവർ കാണിച്ച ആത്മാർത്ഥത അതുപോലെ തന്നെ ജനങ്ങളോട് കേരളത്തിലെ ജനങ്ങളോട് പൊതുയാത്ര സംവിധാനം ഉപയോഗിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് കെഎസ്ആർടിസിയിലെ മറ്റ് സമരത്തിൽ പങ്കെടുക്കാതിരുന്ന ജീവനക്കാർ കാണിച്ച ഒരു മാന്യതയിലും അവരോട് നന്ദി അറിയിക്കുകയാണ്.
ചില ബസുകൾ തകർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി എന്നൊക്കെ വാർത്തകൾ വരുന്നുണ്ട്
ഉണ്ട് അതെ. അത് സത്യമാണ്. വാർത്തകൾ കറക്റ്റ് ആണ്. കാരണം, ബസ്സുകൾ ഏതാണ്ട് 7/8 ബസ്സോളം കൊട്ടാരക്കരയിൽ ഡാമേജ് ആക്കി. അത് ക്യാമറ ഇല്ലാത്ത സ്ഥലം നോക്കി ചെയ്തതാണ്. കാരണം വണ്ടി വെസ്റ്റ് സ്റ്റേഷന്റെ പുറത്ത് കിടന്ന വണ്ടികൾ അല്ല ഡാമേജ് ആക്കിയത്. വെസ്റ്റേഷൻ റോഡിൽ ഉപയോഗിക്കുന്ന റോഡിൽ പാർക്ക് ചെയ്യുന്ന ഒരു വണ്ടിക്ക് ഡാമേജ് ഇല്ല. വെസ്റ്റേഷൻ ഉള്ളിലുള്ള ക്യാമറ ഇല്ലാത്ത സ്ഥലം നോക്കി അവിടെ തന്നെ ഉള്ള ആളുകൾ ആയിരിക്കും. അല്ലാതെ അവിടെ ക്യാമറ എന്ന സാധാരണക്കാർക്ക് അറിയില്ലല്ലോ. സാധാരണക്കാർക്ക് ഈ വയറു വലിച്ചു പൊട്ടിച്ച് ഒരു കാര്യവുമില്ല.
ഇന്നത്തെ ഈ സമരം വിജയിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ട്രിപ്പുകൾ എല്ലാം ഓടും എന്ന് കണ്ടപ്പോൾ ചില ആളുകൾ അതൊരു അക്രമ പ്രവർത്തനം ആയിട്ട് പൊതുമുതൽ നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ചതിനുള്ള കേസെടുത്തിട്ടുണ്ട്. ഡിപ്പാർട്ട്മെൻറ് തല അന്വേഷണം തുടങ്ങി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എഫ്ഐആർ ഇട്ട് നേതൃത്വത്തിൽ ഞാൻ നേരിട്ട് ബിജെപി ആയിട്ടും മറ്റും സംസാരിച്ചിട്ടുണ്ട്. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. അതിൻറെ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യും. അതോടൊപ്പം കെഎസ്ആർടിസി ജീവനക്കാരാണ് അത് ചെയ്തത് എങ്കിൽ അവരെ പിരിച്ചുവിടും.
കെഎസ്ആർടിസി ബദലി എന്ന സംവിധാനം വരേണ്ടവർ വന്നില്ലെങ്കിൽ ബദലി എടുക്കാൻ ആയിട്ട് കോടതി ഉത്തരവുള്ളതാണ്. ഉത്തരവ് നിയമലംഘനം ഒന്നുമില്ല അതൊക്കെ വെറുതെ പറയുന്നതാണ്. എന്തെങ്കിലും ഇത് നശിപ്പിക്കാൻ ഈ ഒരു പ്രസ്ഥാനത്തെ നശിപ്പിക്കാൻ ഇത് കരകയറണം എന്ന് നമ്മളെല്ലാവരും ആഗ്രഹിക്കുമ്പോൾ ഇത് നശിപ്പിക്കാനുള്ള ചില വാർത്തകളാണ്. അതിനെയൊന്നും അവർ അത്തരം വാക്കുകളെയും അത്തരം ശബ്ദങ്ങൾ ഒന്നും ദയവുചെയ്ത് മുഖവിലക്ക് എടുക്കാതിരിക്കുക. ഇതിനെ ഒറ്റക്കെട്ടായി നിന്ന് ഒന്ന് രക്ഷിച്ചെടുക്കണം ഇത് കെഎസ്ആർടിസിയുടെ ജനന കേരളത്തിലെ ജനങ്ങളുടെ ഒരു ആഗ്രഹമാണ് കെഎസ്ആർടിസി നന്നായിരിക്കണം എന്നത്. അത് പൊതുവികാരം ആണ് അത് അടച്ചുപൂട്ടുക എന്നുള്ളതല്ല ഇടതുപക്ഷ ജനാധിപത്യ സർക്കാരിന്റെ ലക്ഷ്യം.
കഴിഞ്ഞ 8 വർഷമായി ഈ സമരക്കാർ പറയുന്നത് ഞാൻ ടീവിയിൽ കേട്ടു. ഒരു കാര്യം മനസ്സിലാക്കണം കഴിഞ്ഞ എട്ടു വർഷമായി ഒന്നാം പിണറായി സർക്കാരിൻറെ കാലംമുതൽ ഇങ്ങോട്ട് കെഎസ്ആർടിസിക്ക് സർക്കാർ നൽകിയിട്ടുള്ളത് പതിനായിരം കോടി രൂപയാണ്. കെ എസ് ആർ ടി സി നിലനില്പിന് വേണ്ടി എല്ലാം മാസവും സാധാരണക്കാരും വളരെ ബുദ്ധിമുട്ടാനുഭവിക്കുന്ന പെൻഷൻ പറ്റുന്ന ആളുകളുണ്ട് കെഎസ്ആർടിസിയിൽ അവർക്കുള്ള പെൻഷൻ കൊടുക്കുന്നത് സർക്കാരിന്റെ ഗജനവിൽ നിന്ന് പൂർണമായും കോർപ്പറേറ്റീവ് ബാങ്കുകളിൽ നിന്നും ലോണെടുത്താണ് അവർക്ക് കൊടുക്കുന്നത്. 12 മാസം കൂടുമ്പോൾ പലിശ സഹിതം ഗവൺമെൻറ് തിരിച്ചെടുക്കുകയാണ്.
ഗവൺമെൻറ് ഗജനാവിൽ എത്രയും പണയം ഒരുമിച്ച് എടുക്കാൻ ഇല്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളുടെ കൺസോർഷ്യം ആണ്. ഇതൊന്നും മറന്നു സംസാരിക്കരുത്. 50 കോടി രൂപ ഒരു മാസം ശമ്പളം നൽകാൻ തന്നെ കെഎസ്ആർടിസിക്ക് വേണ്ടിയിട്ട് ഗവൺമെൻറ് നൽകുന്നുണ്ട്. ഇതെല്ലാം കൊടുത്തിട്ടും ഗവൺമെൻറ് ഇട്ടതുപക്ഷ മുന്നണി സർക്കാർ എട്ടു വർഷമായി എന്ത് ചെയ്തു എന്നൊരു നേതാവ് ഇപ്പോൾ ടിവിയിൽ ഒരു ചാനൽ കണ്ടപ്പോൾ ചോദിക്കുന്നത് കേട്ടു. അയാൾക്ക് ലജ്ജയില്ലെങ്കിലും നമുക്ക് കേൾക്കുന്നവർക്ക് ഒരു ലജ്ജയില്ലേ?
പതിനായിരം കോടി രൂപ ഒരു പൊതു ഗതാഗത സംവിധാനത്തിന് കൊടുത്ത ഏത് സംസ്ഥാനം ഇന്ത്യയിലുണ്ട്? എട്ടുവർഷംകൊണ്ട് പതിനായിരം കോടി രൂപ ഒരു പൊതു ഗതാഗത സംവിധാനത്തെ ഇത്രയും ജീവനക്കാരെ ഇരുപത്തി മൂവായിരം ജീവനക്കാരെ നിലനിർത്താനും ഈ ഒരു സംവിധാനം നിലനിർത്താനും വേണ്ടി കൊടുത്ത ഏത് സർക്കാർ ഈ രാജ്യത്തുണ്ട്? നട്ടാൽ കുരുക്കാത്ത എന്ത് കള്ളവും ജനങ്ങൾക്കും മുൻപിൽ അവതരിപ്പിക്കാം എന്ന് പറയുന്ന കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഈ ഒരു വണ്ടി നശിപ്പിച്ച ഒരു എട്ടു ഗ്രൂപ്പുണ്ട്. ആ ഗ്രൂപ്പിനെ കുറിച്ച് ആരെങ്കിലും ഒരാൾക്ക് നല്ല അഭിപ്രായമുണ്ടോ? ഈ സമരത്തിന് ആഹ്വാനം ചെയ്യാൻ നേതാക്കൾ ഉണ്ടോ.
ഞാൻ കെഎസ്ആർടിസിടി സിഎംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമരത്തിന് ആഹ്വാനം ചെയ്യുകയും സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. സമരം ചെയ്തു തന്നെയാണ് നമ്മൾ പലതും നേടിയത്. അത് നല്ല കാര്യം. സമരം ചെയ്യുന്നത് തെറ്റല്ല പക്ഷേ ഇത്തരത്തിലുള്ള നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുകയും ആരാണോ നോട്ടീസ് തന്നിട്ടുള്ളത് അവർക്ക് ഞങ്ങൾ നാളെ നഷ്ടപരിഹാരത്തിനുള്ള നോട്ടീസ് കൊടുക്കും.
സമരം ചെയ്യുന്ന നോട്ടീസ് ഞങ്ങൾ അംഗീകരിച്ചു. സമരത്തെ അടിച്ചമർത്താനോ ഉപദ്രവിക്കാനോ ഒന്നും പോയിട്ടില്ല. യാതൊരുവിധ ആക്രമത്തിന് നമ്മൾ പോലീസിനെ ഉപയോഗിച്ച് അവരെ ഒന്നും ചെയ്തിട്ടില്ല. മാനേജ്മെൻറ് വണ്ടികൾ ഓടിച്ചു മറ്റു ഹാജരായ ജീവനക്കാരെ വെച്ചുകൊണ്ട് കേരളത്തിൽ വണ്ടിയോടിച്ചു. ജീവനക്കാർ ആത്മാർത്ഥമായ സഹകരണം വന്നവരുടെ സഹകരണം ഉണ്ടായി. ബദലി ജീവനക്കാർ ഉപയോഗിച്ചു വണ്ടി ഓടിച്ചു.
പക്ഷേ സമരം ചെയ്യുമ്പോൾ പിന്നെ ബദലി ജീവനക്കാർ നിയമവിരുദ്ധമാണെന്ന് ഒക്കെ പറയുന്നത് കേട്ടിട്ട് ആരും വരണ്ട എല്ലാം അടച്ചിട്ടേക്കാം എന്നും പറയാൻ സർക്കാരിന് പറ്റില്ല. ആ വണ്ടി നശിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരു ഉദാഹരണം പറയാം തിരുവനന്തപുരത്ത് നാഗർകോവിൽ നിന്നുള്ള വണ്ടിയാണ്. ആ വണ്ടിക്ക് ഒരു ദിവസം ഏതാണ്ട് 5000, 6000 രൂപ ലാഭമുണ്ട്. ഓടിയിട്ട് തിരിച്ചുവരുമ്പോൾ 5000 രൂപ ലാഭം കൊണ്ടുവരുന്ന വണ്ടിയാണ് ശരാശരി. ആ വണ്ടി ഓടാതിരുന്നെങ്കിൽ ആ വണ്ടിക്ക് വന്ന ഡാമേജ് മാത്രമല്ല ആ വണ്ടി ഓടാതിരുന്നത് നഷ്ടപരിഹാരവും കൂടി തരേണ്ടിവരും.
സമരം ചെയ്യുമെന്ന് പറഞ്ഞുള്ളൂ ഞങ്ങൾ ഹാജരാകില്ല വണ്ടിയോടിക്കില്ല ഞങ്ങൾ വണ്ടി നശിപ്പിക്കും എന്നൊന്നും നോട്ടീസിൽ പറഞ്ഞിട്ടില്ല. അതൊരു ശരിയുള്ള കാര്യമല്ല. അത് ഇന്നത്തെ കാലത്ത് ഒരുപാട് കാലം മാറി, നമ്മുടെ ജനങ്ങൾ ഒരുപാട് മാറി. വിദ്യാസമ്പന്നരാണ് അവർ അഡ്വാൻസ് ആയിട്ട് ലോകത്തെ കാണുന്നവരാണ് അവരുടെ മുമ്പിൽ ഇത്തരം പരിഹാസപരമായ പരിഹാസ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കുക. അതിന് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല ആ കാര്യത്തിൽ.