Kerala

‘സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്, രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്’; എ ഐ എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് എ എൻ ഷംസീർ | a n shamseer against artificial intelligence

എ ഐ യെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും ഷംസീർ

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ വ്യക്തമാക്കി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം.

മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോൺ മസ്ക്, സോഷ്യൽ മീഡിയ സ്പേസ് നമ്മളെ സ്വാധീനിക്കുന്നു, എ ഐ യെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും ഷംസീർ പറഞ്ഞു.