മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലുകളില്‍ ഒന്നായ ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമയാക്കിയാല്‍ മമ്മൂട്ടി അല്ലാതെ ഇട്ടിക്കോരയായി ആരെയും കാണാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍. ലിറ്ററി ഫെസ്റ്റിവലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെന്നും അദ്ദേഹം പറഞ്ഞു.
നോവല്‍ വായിച്ചവര്‍ക്ക് അത് ആക്കാര്യം നന്നായി അറിയാം. ഇതെല്ലാം മറികടന്ന് നോവല്‍ സിനിമയായല്‍ ഇട്ടിക്കോരയായി മമ്മൂട്ടി അല്ലാതെ മറ്റൊരു പകരക്കാരനില്ലെന്ന്. ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന്‍റെ ആദ്യത്തെ വായനക്കാരില്‍ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം നോവല്‍ വായിക്കുന്ന വീഡിയോ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ഒറ്റപ്പാലത്ത് ഒരു ഷൂട്ട് നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ കണ്ടതെന്നും. ആ സമയത്താണ് ഇട്ടിക്കോര സമ്മാനിച്ചതും. അന്ന് മുതല്‍ മമ്മൂട്ടിയുമായി അടുപ്പമുണ്ടെന്നും, ഈ അടുപ്പമാണ് ഭ്രമയുഗത്തിലേക്ക് അടക്കം എത്തിച്ചത്. ഇട്ടിക്കോരയായി മമ്മൂട്ടിയെ മാത്രമേ ആലോചിക്കാന്‍ സാധിക്കുള്ളൂവെന്നും മറ്റൊരു നടനും ഈ വേഷത്തിലേക്ക് ചിന്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ ഭ്രമയുഗം എന്ന ചിത്രത്തിന്‍റെ സംഭാഷണം രചിച്ചതും ടിഡി രാമകൃഷ്ണനാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസായ ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അമൽഡ ലിസ്, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ അഭിനയിച്ചിരുന്നു. 2009 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ് ഫ്രാൻസിസ് ഇട്ടിക്കോര. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാർ എന്ന വിഭാഗത്തിന്‍റെയും കഥയാണ് നോവല്‍ പറയുന്നത്.
STORY HIGHLIGHT: mammootty is right option for francis itty cora