റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. തൃശ്ശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ കഞ്ചാവ് കണ്ടെത്തിയിരിക്കുന്നത്. 197 കിലോ ഭാരമാണ് കണക്കാക്കിയിരിക്കുന്നത്.
STORY HIGHLIGHT: 197 kg ganja seized from abandoned bag