Kerala

പ്രിയങ്ക ഗാന്ധി 3 ദിവസം വയനാട്ടിൽ ; ബൂത്തുകൾ സന്ദർശിക്കും – priyanka gandhi wayanad

ഫെബ്രുവരി 8 ന് പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. 2 ദിവസം നിയോജക മണ്ഡലത്തിലുണ്ടാവും. ബൂത്ത് നോതാക്കളുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിലാവും പ്രിയങ്ക പങ്കെടുക്കുക.

ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ‌ സന്ദർശന വേളയിൽ നിർണായകമായിരിക്കും.

STORY HIGHLIGHT: priyanka gandhi wayanad