Recipe

റാഗി സേമിയ പുട്ട് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ.?

ചേരുവകൾ

റാഗി സേമിയ :2cup
തേങ്ങ ചിരവിയത് :1/2 cup
വെള്ളം :ആവിശ്യത്തിന്
ഉപ്പ് :ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം റാഗി സേമിയ പുട്ടിനു സാദാ നനയ്ക്കുന്ന പോലെ നനച്ചെടുക്കണം. നനച്ചെടുക്കുക എന്ന് പറഞ്ഞാൽ സേമിയ ഒന്ന് കുതിരണം. അതിനായി വെള്ളത്തിൽ ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു റാഗി സേമിയ നനക്കാം. ഇനി പുട്ട് തൂക്കിൽ വെള്ളം ഒഴിച് തിളപ്പിക്കാൻ വെക്കാം. ഈ സമയം പുട്ട് കുറ്റിയിൽ അതിന്റെ ചില്ല് ഇട്ട് ചിരവിയ തേങ്ങ അൽപ്പം ഇടാം അതിന് മുകളിൽ നനച്ച റാഗി സേമിയ. വീണ്ടും തേങ്ങ അതിന് മുകളിൽ റാഗി സേമിയ അതിന് മുകളിൽ തേങ്ങ. ഇനി പുട്ട് കുറ്റി അടച്ചുവെച് തിളയ്ക്കുന്ന വെള്ളമുള്ള പുട്ട് തൂക്കിന്മേൽ വെച്ച് കൊടുക്കാം. ആവിവരുമ്പോൾ തീ കുറച്ച് കുറച്ച് കൂടെ വേവിച്ചു പുട്ട് അതിൽ നിന്ന് കുത്തിയെടുക്കാം. ടേസ്റ്റായിട്ടുള്ള റാഗി സേമിയ റെഡി.