അവൽ ചെറിയ ഉപ്പുരസം ഉള്ള വെള്ളത്തിൽ ഇട്ടു പിഴിഞ്ഞെടുക്കുക. വെള്ളത്തിൽ കുതിർത്ത് വെക്കരുത്…
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു അതു ചൂടയാൽ കടുകു പൊട്ടിക്കുക. ഇഷ്ടമുള്ളവർക്കു കുറച്ചു തോല് കളഞ്ഞ നിലക്കടല ഇട്ടു മൂപ്പിക്കാം.
അതിലേക്കു കറിവേപ്പില, കുരുകളഞ്ഞ കായമുളക്, ചെറിയുള്ളി അരിഞ്ഞത് ഇവ ചേർത്തു ചെറുതായി വഴറ്റുക.
കുറച്ചു ചിരക്കിയ തേങ്ങാ ചേർത്തു അതിലേക്കു നനച്ചുവെച്ച അവൽ ചേർത്തു നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക. ഇടക്ക് മിക്സ് ചെയ്യണം.
ഉപ്പു കുറഞ്ഞു പോയെങ്കിൽ കുറച്ചു വെള്ളത്തിൽ കലക്കി അവലിൽ കുടയാം.
കുറച്ചു ടൈം കൊണ്ടു ഉപ്പുമാവ് റെഡി.
ഇതിന് എന്തെങ്കിലും ഒരു സിഡി ഡിഷ് വേണം. പഴം വഴറ്റിയത്
വരുത്തരച്ച കടല അല്ലെ ചിക്കൻ കറി കൂട്ടിയും നല്ലതാ.