വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം കുറ്റുമുക്ക് സ്വദേശിയേയും സുഹൃത്തിനേയും അസഭ്യംവിളിക്കുകയും കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വിയ്യൂര്‍ മണലാറുകാവ് സ്വദേശി പുലിക്കോട്ടില്‍ വീട്ടില്‍ ഡെപ്പ സിബിന്‍ എന്നുവിളിക്കുന്ന സിബിന്‍ എന്നയാളെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്.
വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപംവച്ച് മുന്‍വൈരാഗ്യത്തില്‍ കുറ്റുമുക്ക് സ്വദേശിയേയും സുഹൃത്തിനേയും അസഭ്യംവിളിക്കുകയും ആയുധം ഉപയോഗിച്ച് തലയിലും മുഖത്തും ഇടിച്ച് വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പടിഞ്ഞാറെകോട്ടയില്‍നിന്നും കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തില്‍ ഇയാൾ നിരവധികേസുകളില്‍ പ്രതിയാണെന്നും 2022ല്‍ കാപ്പ നിയമ പ്രകാരം നാടുകടത്തിയിട്ടുള്ളതാണെന്നും, 2024ല്‍ ആറു മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.
STORY HIGHLIGHT: habitual criminal arrested