മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് മാരായമുട്ടം ഗവൺമെന്റ് സ്കൂളിലെ വിദ്യർത്ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകൾ ബിനിജ മരിച്ചു. സ്കൂൾ വിട്ട് മടങ്ങുംവഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിൻ്റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
STORY HIGHLIGHT: girl child died after tree fell over her in marayamuttam