വയോധികനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. എറിയാട് അത്താണി ചെറ്റിപറമ്പില് ഷാജുവിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മതിലകം പറക്കോട് സെയ്തു മുഹമ്മദിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി.
പുലര്‍ച്ചെ ഒന്നേമുക്കാലിന് വയോധികനെ ചന്തപ്പുര ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് യുവാവ് തള്ളിയിടുകയായിരുന്നു. ലഹരിയെ തുടര്‍ന്ന് സെയ്തു മുഹമ്മദും ഷാജുവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെന്ന് ആരോപിച്ച് സെയ്തു മുഹമ്മദിന്റെ മകൻ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
STORY HIGHLIGHT: pushed old aged man from the top of a building