Video

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

മാറിയിരിക്കുന്നത് അവര് ഇലപിള്ളിയിൽ സ്ഥലം മേടിച്ചതിനുശേഷമാണ്. അതിനുമുമ്പ് മദ്യനയം മാറുന്നതിനു മുമ്പ് തന്നെ അവർക്ക് ക്ഷണം കൊടുത്തിട്ടുണ്ട്. ഇവിടെ വന്ന് മദ്യം നിർമ്മാണശാല തുടങ്ങാൻ വേണ്ടിയിട്ട്. എന്നിട്ട് ഞങ്ങൾ ചോദിച്ചല്ലോ ഈ മദ്യം നിർമ്മാണശാല തുടങ്ങാൻ പോകുന്നത് കേരളത്തിലെ ഒരു ഡിസ്റ്റിലറി അറിഞ്ഞില്ല. പാലക്കാട് ജില്ലയിലെ ഒരു ഡിസ്സിലറി അറിഞ്ഞില്ല. മധ്യപ്രദേശ് പ്രവർത്തിക്കുന്ന പഞ്ചാബി പ്രവർത്തിക്കുന്ന ഈ കമ്പനി മാത്രം അറിഞ്ഞു. അവർ കൊണ്ടുവന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് അപേക്ഷ കൊടുത്തു എന്നാണ് പറയുന്നത്. അപേക്ഷ അല്ലായിരുന്നു സർക്കാരിൻറെ ഇൻവിറ്റേഷൻ ആയിരുന്നു. വന്നത് തുടങ്ങാൻ എന്ന് അവരെ വാട്ടർ അതോറിറ്റിക്ക് കൊടുത്ത കത്ത് ഞാൻ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതിൽ പറഞ്ഞു.

പിന്നെ ഒരു പച്ചക്കള്ളം കൂടി പറഞ്ഞു കേന്ദ്ര ഗവൺമെൻറ് ഐഒസിയും അംഗീകരിച്ച ലിസ്റ്റിൽ പെട്ടവരാണ് ഇവർ, അതുകൊണ്ടാണ് ഇവർക്ക് അംഗീകാരം കൊടുത്തത് എന്നു പറഞ്ഞു. യഥാർത്ഥത്തിൽ ഐഒസികെ ടെൻഡറിൽ പങ്കെടുക്കാൻ വേണ്ടിയിട്ടാണ് വാട്ടർ അതോറിറ്റിയുടെ കത്ത് മേടിച്ചത്. അപ്പോൾ തന്നെ സർക്കാരിന്റെ ക്ഷണം ഉണ്ടെന്നു പറഞ്ഞു, എന്നിട്ടാണ് പിന്നെ ഐഒസി അവരെ അംഗീകരിച്ചത്. അപ്പോൾ വാട്ടർ അതോറിറ്റിയുടെ കത്ത് മേടിക്കുമ്പോൾ ഐഒസിയുടെ അംഗീകാരം ഇല്ല. അതായത് ഇവര് വന്നു മദ്യനിർമ്മാണശാല ഇവിടെ തുടങ്ങാൻ ആ കമ്പനിക്ക് ക്ഷണം കൊടുക്കുമ്പോൾ ഐഒസി കേന്ദ്ര ഗവൺമെൻറ് ഈ കമ്പനിയെ അംഗീകരിച്ചിട്ടില്ല.

കേരളത്തിലെ വാട്ടർ അതോറിറ്റിയുടെ കത്തുകൂടി മേടിച്ചിട്ടാണ് ഇത് കൊടുക്കുന്നത് വാട്ടർ അതോറിറ്റിക്ക് കൊടുത്ത കത്ത് പാവപ്പെട്ടവൻ നല്ല കണക്ഷൻ കൊടുക്കാൻ വേണ്ടി കൊടുത്താൽ ഒന്നര കൊല്ലം അവിടെ വെക്കും. ഇത് അന്ന് തന്നെ കൊടുക്കുകയാണ് അനുമതി. ഇവരുടെ അപേക്ഷയിൽ എത്ര എംഎൽഡി വെള്ളം വേണമെന്നു പോലുമില്ല. എത്ര റിപ്പയർ മെൻറ് എത്ര ലിറ്റർ വെള്ളം വേണമെന്ന് പോലും അപേക്ഷയിൽ കൊടുക്കാത്ത അപേക്ഷയ്ക്ക് ആവശ്യമായ വെള്ളം കൊടുക്കാം എന്ന് പറഞ്ഞുകൊണ്ട് അന്ന് തന്നെ ഇവർക്ക് അനുമതി കൊടുക്കുകയാണ്.

ഇതിന്റെ എല്ലാ സീക്വൻസും നമുക്കെല്ലാവർക്കും അറിയാം. ഇതെല്ലാം മന്ത്രി പടുത്തുയർത്തിയത് നുണയുടെ ചീട്ടുകൊട്ടാരമാണ് അത് ഓരോന്നായി തകർന്നുവീണു. ഇവരെ പ്രത്യേകമായി ക്ഷണിച്ചു കൊണ്ടുവന്നതാണ് ഇവരുമായിട്ടുള്ള ഡീലാണ് യഥാർത്ഥത്തിൽ ആയിട്ട് ഈ ബ്രുവറിയുമായി നടന്നിരിക്കുന്നത്.

നമ്മൾ അതൊരു പൊളിറ്റിക്കൽ ജാഥയായിട്ട് അല്ല നടത്തിയത്. ഞങ്ങൾ കഴിഞ്ഞ മൂന്നര വർഷക്കാലം കേരളത്തിന്റെ നിയമസഭയിൽ ഏറ്റവും കൂടുതൽ കൊണ്ടുവന്നിരിക്കുന്നത് മലയോരത്തെ ജനങ്ങളുടെ പ്രശ്നങ്ങളും തീരപ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങളും ആണ്. കാരണം വല്ലാത്ത പൊസിഷനിലാണ് ഈ രണ്ടും മേഖലയിലും. അപ്പോൾ നിരന്തരമായി ഞങ്ങൾ 6 അടിയന്തര പ്രമേയങ്ങൾ ഞങ്ങൾ നിയമസഭയിൽ മലയോരത്തെ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ സബ്മിഷനുകൾ പ്രസംഗങ്ങൾ പക്ഷേ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

നിങ്ങൾക്കറിയാല്ലോ നിസംഘമായ മറുപടിയാണ്. നാല് കൊല്ലമായിട്ട് ഒരു പ്രതിരോധ സംവിധാനത്തിന് ഒരു രൂപ പോലും സർക്കാർ ചെലവഴിച്ചിട്ടില്ല. മാത്രമല്ല വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നു ഞങ്ങളെ ഞെട്ടിച്ചത് ഗവർണറെ കൊണ്ട് എഴുതി വെപ്പിചേക്കുകയാണ് വന്യജീവി ആക്രമണം കുറഞ്ഞുവരികയാണ് കേരളത്തിൽ. 60,000ത്തിലധികം വന്യജീവി ആക്രമണങ്ങളാണ് നടന്നത് ആയിരത്തിലധികം പേരും മരിച്ചു കിടക്കുന്നു. കോടിക്കണക്കിന് രൂപയുടെ കൃഷിനാശം. പിന്നെ ഇടുക്കിയിൽ പലസ്ഥലങ്ങളിലും പല ജില്ലകളിലും രൂക്ഷമായ ഭൂമി പ്രശ്നങ്ങൾ ഇടുക്കിയിൽ ഒക്കെ ഏറെ തോട്ടം ഇതുവരെ റവന്യൂ ഭൂമി ആയിരുന്നത് വനഭൂമിയാക്കാൻ പോവുകയാണ്.

രണ്ട് ലക്ഷത്തി പതിനയ്യായിരം മേക്കർ സ്ഥലം മനുഷ്യൻ എങ്ങോട്ട് പോകും വീണ്ടും വനം നോട്ടിഫൈ ചെയ്യുകയാണ്. മനുഷ്യന് ജീവിക്കണ്ടേ? ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ്. അതുകൊണ്ട് ഒന്നുകൂടി അത് കേരളത്തിൻറെ ഫോക്കസ് ആവശ്യത്തിൽ കൊണ്ടുവരികയും അത് പരിഹരിക്കാനുള്ള നടപടികൾ നടത്തുകയും വേണം. ഇപ്പോൾ നിർദിഷ്ട വന നിയമം പിൻവലിക്കണം എന്നായിരുന്നു ഒന്നാമത്തെ ഡിമാൻഡ്. ഞങ്ങൾ ജാഥ പ്രഖ്യാപിച്ച ഒരാഴ്ചയ്ക്കുള്ളിൽ വന്ന നിയമം പിൻവലിച്ചു കൊണ്ടുപോയി. അത് ആദ്യത്തെ വിജയമാണ് ജാതയുടെ ഇനി ഈ കാര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടി പാർലമെൻറിൽ അസംബ്ലികളും പുറത്തും ഞങ്ങൾ പോരാടുക തന്നെ ചെയ്യും. ആ ജനങ്ങളുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാരും 18 യുഡിഎഫ് എംപിമാരും വന്യജീവി നിയമത്തിന് ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടും. അത് ഞങ്ങളുടെ യോഗത്തിൽ പബ്ലിക് മീറ്റിങ്ങിൽ വന്ന മലയോരസമര യാത്രയിൽ പങ്കെടുത്തു കൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടുണ്ട്. കേന്ദ്രസഹായം വേണം പറഞ്ഞു കേരളത്തിൽ നിന്ന് ഒരു രൂപ ചിലവാക്കിയിട്ടുണ്ടോ. ഇവിടെ ഉണ്ടല്ലോ ഒരു ബഡ്ജറ്റ് ഇവിടെയുണ്ടല്ലോ ഒരു പ്ലാനും. നമ്മൾ മതിൽക്കെട്ടും ഫെൻസിംഗ് ഉണ്ടാക്കും കിടങ്ങ് കുഴിക്കും സേഫ് ഗാർഡ് ഉണ്ടാക്കും സൗരോർജ വേലി ഉണ്ടാക്കും കഴിഞ്ഞ നാലുവർഷം ഒറ്റ പൈസ ഈ ഗവൺമെൻറ് മുടക്കിയിട്ടുണ്ടോ? എന്തേ ബഡ്ജറ്റിൽ വെച്ച് തുക? എന്തേ പ്ലാൻ ഫണ്ടിൽ വെച്ച് തുകയൊക്കെ എന്നിട്ടല്ലേ കേന്ദ്രത്തിൽ നിന്ന് കാശ് കിട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് പൈസ കിട്ടുന്ന പിന്നെയല്ലേ കേന്ദ്രത്തിൽ നിന്നും പൈസ വേണം. ഇവിടെ ചിലവഴിച്ചിട്ടില്ല ഇവിടെ തിരിഞ്ഞു നോക്കിയിട്ടില്ല.

അതുപോലെ 2016 വരെ ഈ ഏലത്തോട്ടങ്ങൾ റവന്യൂ ഭൂമിയാണെന്നും അവിടുത്തെ മരങ്ങൾ വനത്തിന്റെ ആണ് എന്നാണ് തീരുമാനിച്ചിട്ടുണ്ട്. ഡ്യൂവൽ കൺട്രോൾ. അപ്പൊൾ ഗവൺമെൻറ് എന്താ ചെയ്തത് റവന്യൂ വകുപ്പ് പറഞ്ഞു അത് മുഴുവൻ വല്ല ഭൂമിയാണെന്ന് വനം വകുപ്പും പറഞ്ഞു അത് വനഭൂമിയാണ്. സുപ്രീംകോടതിയിൽ നിന്നും അവിടെ ഒരു നിർമ്മാണ പ്രവർത്തനവും പറ്റില്ല ഒന്നും ചെയ്യാൻ പറ്റില്ല. ഇനി വനഭൂമിയായി പ്രഖ്യാപിച്ചാൽ അവിടെ ഉള്ളവർ ഇവിടെ പോകും. അപ്പോൾ ഗവൺമെന്റിന്റെ നിലപാടുകളാണ് ഇക്കാര്യത്തിൽ.

ഇപ്പോൾതന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് വെടിവയ്ക്കാൻ ഉത്തരവ് കൊടുക്കാമല്ലോ. രണ്ട് അത് താഴേക്ക് ഡെലിഗേറ്റ് ചെയ്യാനുള്ള പവേഴ്‌സി നിയമത്തിൽ തന്നെ ഉണ്ടല്ലോ അതുപോലും കേരളത്തിൽ തമിഴ്നാട്ടിൽ ചെയ്യുന്നത് പോലും കേരളത്തിൽ ചെയ്യുന്നില്ലല്ലോ തമിഴ്നാട്ടിൽ പറഞ്ഞിട്ടുണ്ടല്ലോ ഇതിനെയൊക്കെ വെടിവയ്ക്കാൻ മനുഷ്യന് സെൽഫ് ഡിഫൻസ് വേണ്ടേ?

Latest News