Video

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

സഹോദരി സഹോദരന്മാരെ, നമ്മൾ എല്ലാവരും വലിയ സന്തോഷത്തോടെയാണ് ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. കാരണം, രാജ്യത്തിൻറെ പരമോന്നത ബഹുമതികളിൽ ഒന്നായ മെഡൽ ഓഫ് ഫസ്റ്റ് ക്ലാസ് അതിനാണ് പത്മശ്രീ ഡോക്ടർ ബി രവി പിള്ള അർഹനായത്. അതിൽ അദ്ദേഹത്തെ അനുമോദിക്കാൻ അദ്ദേഹത്തിന് നാട് നൽകുന്ന ആദരവ് എന്ന നിലയ്ക്ക് സംഘടിപ്പിച്ച ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുക എന്നത് സന്തോഷകരമായ കാര്യമാണ്. ആ സന്തോഷം ആദ്യമേ തന്നെ പങ്കുവയ്ക്കട്ടെ.

ശ്രീ രവി പിള്ളയെ കുറിച്ച് പറയുന്നതിനു മുൻപ് നമ്മുടെ സ്വാഗതപ്രസംഗിനെ കുറിച്ച് ഒരു വാചകം പറഞ്ഞിട്ടില്ലെങ്കിൽ അതൊരു മോശമായി തീരും. അദ്ദേഹം രാഷ്ട്രീയമൊന്നും പറയുന്നില്ല എന്ന് പറഞ്ഞു. പക്ഷേ ഒരു പാർട്ടിക്ക് അകത്ത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു വലിയ ആളാണ് അദ്ദേഹം. ഞാൻ ആ പാർട്ടിക്കാരൻ അല്ല എന്ന് നിങ്ങൾക്ക് എല്ലാവര്ക്കും അറിയാമല്ലോ. എന്നാലും അങ്ങനെ ഒരു കൊടും ചതി ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹത്തോട് സ്നേഹപൂർവ്വം ഉദ്ദേശിക്കാനുള്ളത്.

ശ്രീ രവി പിള്ള ഇന്ന് ലോകമാകെ അറിയപ്പെടുന്ന ഒരു വ്യവസായ പ്രമുഖനാണ്. പക്ഷേ അദ്ദേഹം കൊല്ലത്തെ ചവറയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച വ്യക്തിയായിരുന്നു. അങ്ങനെയൊരു വ്യക്തിയാണ് ലോകമാകെ അറിയുന്ന ഒരു വ്യവസായ പ്രമുഖനായ വളർന്നു വന്നിട്ടുള്ളത്. അത് ഒരു ദിവസത്തിൻറെ ശ്രമത്തിന്റെ ഭാഗമായി ഉണ്ടായതല്ല ദീർഘനാളത്തെ ദീർഘകാലത്തെ സമർപ്പിത എന്നതിൻറെ ഫലമായാണ് ഇത്തരമൊരു വലിയ വളർച്ച കൈവരിച്ചത്. എന്നാൽ അപ്പോഴും എപ്പോഴും ചുറ്റുമുള്ള മനുഷ്യരെയോ സ്വന്തം നാടിനെയോ ഒന്നും അദ്ദേഹം മറന്നില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരം ഒരു ചടങ്ങിൽ അദ്ദേഹം ആദരിക്കപ്പെടുന്നത്.

പ്രവാസി മലയാളിയായി നിലകൊള്ളുമ്പോൾ തന്നെ നാട്ടിൽ നിന്നും പ്രവാസ ലോകത്ത് മലയാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പുവരുത്താൻ അദ്ദേഹം പ്രത്യേക ശ്രദ്ധ കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നോർക്ക റൂൾസിന്റെ ഡയറക്ടറായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. ആ ചുമതല സുദൃഢമായ രീതിയിൽ നിർവഹിച്ചുകൊണ്ട് വലിയ സേവനമാണ് അദ്ദേഹം നൽകിവരുന്നത്. കുവൈറ്റ് ദുരന്തത്തിന്റെ പ്രളയത്തിന്റെ കോവിഡ് മഹാമാരിയുടെ ഒക്കെ ഘട്ടങ്ങളിൽ ഈ നാട് അദ്ദേഹത്തിന് കരുതൽ സ്പർശം അറിഞ്ഞിട്ടുണ്ട്. കേരളത്തോട് അദ്ദേഹം കാണിക്കുന്ന കരുതലിന് ഈ നാട് എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

Latest News