Health

ശ്രദ്ധിക്കുക….പാൽപ്പൊടി കുട്ടികൾക്ക് കൊടുക്കരുത്!! കാരണം…| Effects of powdwerd milk

പാൽപ്പൊടി കുട്ടികളിൽ പ്രമേഹ സാധ്യത വർധിപ്പിക്കുമോ? പഠനം പറയുന്നു..........

അമ്മയുടെ വാത്സല്യം തുളുമ്പുന്ന അമ്മിഞ്ഞപ്പാലിനോളം വരില്ല ഒരിക്കലും പാൽപ്പൊടികളുടെ മേന്മ. എന്നാൽ സൗകര്യവും സാഹചര്യങ്ങളും കാരണം പലരും കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി നൽകാറുണ്ട്. എന്നാല്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രധാനമായും പശുവിന്റെ പാൽ അടിസ്ഥാനപ്പെടുത്തിയാണ് പാൽപ്പൊടികൾ നിർമിക്കുന്നത്. ഈ പ്രക്രിയയിൽ കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ ധാരാളം ഗുണങ്ങൾ നിലനിർത്തുമ്പോഴും ശുദ്ധമായ പാലിൽ കാണപ്പെടുന്ന കൊഴുപ്പുകളെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ലിപേസ് പോലുള്ള ചില എൻസൈമുകൾ ഒഴിവാക്കപ്പെടുന്നു. കൂടാതെ ഇത് ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

പാല്‍പ്പൊടി സ്ഥിരമായി കുടിക്കുന്നത് കുട്ടികൾ വളർന്നു വരുമ്പോൾ വീക്കം, ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. കൂടാതെ ഇത്തരം പാൽപ്പൊടികളിൽ അധികമായി പഞ്ചസാര ചേർക്കാറുണ്ട്. ഇത് കുഞ്ഞുങ്ങളുടെ ഇൻസുലിൻ പ്രതിരോധശേഷിയെ കുറയ്ക്കാനും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

ശുദ്ധമായ പാലിനെ അപേക്ഷിച്ച് പാൽപ്പൊടി രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാൻ കാരണമാകും. പതിവായി പാൽപ്പൊടി കഴിക്കുന്ന കുട്ടിയുടെ പാൻക്രിയാസിനെ സമ്മർദത്തിലാക്കും. ഇത് പ്രമേഹത്തിന് കാരണമാവുക മാത്രമല്ല, അനാരോ​ഗ്യകരമായ ഭക്ഷണക്രമത്തിന് കാരണമാവുകയും ചെയ്യും.

contnet highlight: Effects of powdwerd milk