Food

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

ഇന്നലെ ഒരു പൊതുയോഗത്തിൽ സ്വാഗത പ്രസംഗം രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രി ആകട്ടെ എന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി സമരിച്ചുകൊണ്ട് ആ ഒരു പാർട്ടിക്കകത്ത് ബോംബ് പൊട്ടിക്കുന്നതിന് തുല്യമാണ് എന്ന്.

ഒന്നാമത്തെ കാര്യം എന്ന് വെച്ച് കഴിഞ്ഞാൽ കോൺഗ്രസിൽ ഞാനടക്കമുള്ള ഒരാളും മുഖ്യമന്ത്രി സ്ഥാനാർത്ഥി അല്ല. അതിന് കോൺഗ്രസിന് അതിൻ്റേതായ രീതിയുണ്ട്. പിന്നെ മുഖ്യമന്ത്രി എത്രയും തമാശ പറയരുത്. കാരണം, 2006 ൽ നമുക്ക് ഓർമ്മയുണ്ട് ആ വിഎസ് അച്യുതാനന്ദത്തിന് സീറ്റ് കൊടുക്കാതിരിക്കാൻ ശ്രമിച്ചു അവസാനം വിഎസ് അച്യുതാനന്ദൻ പോയി പോളിറ്റ് ബ്യൂറോയിൽ സീറ്റും വാങ്ങിച്ച് ഇവിടെ ലാൻഡ് ചെയ്തത് ഓർമയുണ്ടല്ലോ. എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത്. എന്നിട്ട് അദ്ദേഹം മുഖ്യമന്ത്രിയായി. ഈ അഞ്ച് വർഷം നടന്നത് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ?

2011 വീണ്ടും അദ്ദേഹം മുഖ്യമന്ത്രി ആകുമെന്ന് തോന്നിയപ്പോൾ ഭരണം തന്നെ വേണ്ടാന്ന് തീരുമാനിച്ച ആളാണ് ശ്രീ പിണറായി വിജയൻ. ഞങ്ങളെ അധികം ക്ലാസ് എടുക്കാൻ വരരുത്. പഴയ കഥയൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. വിഎസും പിണറായി വിജയനും തമ്മിൽ നടന്നിരിക്കുന്നത് അത് ഞങ്ങൾ തമ്മിലൊന്നും ഉണ്ടാകില്ല. അത് ആരും തെറ്റിദ്ധരിക്കുകയോന്നും വേണ്ട. ഞങ്ങൾക്ക് ഞങ്ങളെ പാർട്ടിയിൽ ഇപ്പൊൾ ഒരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ഇല്ല. ഞങ്ങൾക്ക് ദേശീയ പാർട്ടിയാണ്. ഈ ദേശീയ പാർട്ടി സമയത്ത് ആളെ തീരുമാനിക്കും ഞങ്ങൾ ഇപ്പൊൾ എല്ലാവരും കൂടി ഒറ്റക്കെട്ടായിട്ട് ഈ മുന്നണിയെ ഞങ്ങടെ പാർട്ടിയെയും മുന്നണിയെയും കേരളത്തിൽ അധികാരത്തിൽ തിരിച്ചുകൊണ്ടുവരും. അതിനുവേണ്ടിയുള്ള ശ്രമങ്ങളിലാണ് ഞങ്ങൾ ഇടപെട്ടിരിക്കുന്നത്. അത് പുറത്ത് നിൽക്കുന്ന പാർട്ടിക്കും മുന്നണിക്കും പുറത്ത് നിൽക്കുന്ന ആർക്കും അതിനകത്ത് അഭിപ്രായ പ്രഘടനം ഒന്നും നടത്തേണ്ട.

കോൺഗ്രസിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും. കോൺഗ്രസിന്റെ ദേശീയ നേതൃത്വവും ഇവിടെ നിന്നു ജയിച്ചു വരുന്ന എംഎൽഎമാരും കൂടെയൊക്കെ തീരുമാനിക്കും. അത് ആ ഉചിതമായ സമയത്ത് തീരുമാനം എടുക്കും. അതിനുമുമ്പ് ഒരു സ്ഥാനാർത്ഥിയും ഇല്ല. ഞാനുമില്ല ഒരാളുമില്ല. ഞങ്ങൾ ആരും പറഞ്ഞിട്ടുമില്ല. ഇത് പുറത്തുനിന്ന് സിപിഎമ്മിന്റെ ഒരു അജണ്ട നടപ്പാക്കാൻ വേണ്ടി കുറെ ആളുകൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന് ഓരോരുത്തരും പറയുന്നതിന് മറുപടി വേണ്ട മുഖ്യമന്ത്രി പറഞ്ഞതിനാണ് ഞാൻ മറുപടി പറഞ്ഞത്. മുഖ്യമന്ത്രി അധിക തമാശ ഇക്കാര്യത്തെക്കുറിച്ച് പറയരുത്. തമാശ പറയുമ്പോൾ 2006ലെ തമാശയും 2011ലെ തമാശയും കൂടി ഞാനും തിരിച്ചു പറയും. ഓർമ്മയുണ്ടല്ലോ നിങ്ങൾക്ക് എല്ലാവർക്കും.

ഇതു മുഴുവൻ നിയമം ലംഘിച്ച് നടത്തിയിരിക്കുന്നതാണ് കംപ്ലീറ്റ് ആയിട്ട്. കാരണം, പോലീസിലെ സായുധസേനാ വിഭാഗത്തിലെ ഇൻസ്പെക്ടർ റാങ്കിലേക്ക് കായിക താരങ്ങളെ നേരിട്ട് നിയമിക്കരുത് ഗവൺമെൻറ് ഓർഡർ ഉണ്ട്. അത് ലംഘിച്ചു. രണ്ട് ബോൾഡി ബിൽഡിംഗ് സ്പോർട്സ് കോട്ട നിയമനത്തിന് അർഹമായ കായികയിനം ആയി ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗീകരിക്കപ്പെട്ട ഇനങ്ങളിൽ അംഗീകരിക്കപ്പെട്ട ഇനങ്ങളിലെ ആളുകൾ നിൽക്കുകയാണ്. നാഷണൽ ഒക്കെ കളിച്ച ആളുകൾ ഫുട്ബോൾ ഒക്കെ അവർക്ക് കൊടുത്തിട്ടില്ല. പിന്നെ ഈ കായിക ശേഷി പരീക്ഷ പോലും ഒരു പോലീസിലേക്ക് ഒരാളെ നിയമിക്കുമ്പോൾ കായികശേഷി പരീക്ഷ പോലും നടത്തിയിട്ടില്ല.

പാർട്ടിക്കരാണ് അവരുടെ ഫേസ്ബുക്ക് പേജിൽ മുഴുവൻ സിപിഎം നേതാക്കന്മാരുമായി കെട്ടിപ്പിടിച്ചിരിക്കുന്ന പടമാണ് മുഴുവൻ. പാർട്ടിക്കാരെ എടുത്തങ്ങ് വെച്ചേക്കുകയാണ്. സർക്കിൾ ഇൻസ്പെക്ടർ ആയിട്ട് എല്ലാം നിയമവും ലംഘിച്ചിട്ട് എന്താ ആഭ്യന്തരവകുപ്പ് കൊടുത്തത് നിയമിക്കാൻ പറ്റില്ല എന്നാണ് ആഭ്യന്തരവകുപ്പ് കൊടുത്ത റെക്കമെന്റേഷൻ. അതിനെ ബൈപാസ് ചെയ്ത മന്ത്രിസഭായോഗം തീരുമാനം എടുത്തിരിക്കുകയാണ്. എന്ത് തോന്നിവാസം ചെയ്യാമെന്നാണ് സ്റ്റേറ്റിൽ അർഹതപ്പെട്ട ആളുകൾ പുറത്തു നിൽക്കുമ്പോഴാണ് ഇത് ചെയ്തുകൊണ്ടിരിക്കുന്നത്.