തൈര് – 2 കപ്പ്
ചെറിയ ഉള്ളി – 1
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
തേങ്ങാ ചിരകിയത് – 1/4 കപ്പ്
പച്ചമുളക് – 1
എണ്ണ – 1/2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കടുക് വറുക്കാനായി
കടുക്ക് – 1 ടീസ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് – 2
വറ്റൽമുളക് – 2
കറിവേപ്പില – ആവശ്യത്തിന്
തേങ്ങാ ചിരകിയത്, ജീരകം, പച്ചമുളക്, മഞ്ഞൾപ്പൊടി, ചെറിയഉള്ളി, 1/2 കപ്പ് തൈര് എന്നിവ ഒരു ബ്ളെൻഡറിൽ ഇട്ട് അടിക്കണം. അരച്ചതിന് ശേഷം, ബാക്കി തൈരും 1/2 കപ്പ് വെള്ളവും ചേർത്ത് അടിക്കണം. ഒരു പാൻ ചൂടാക്കിയിട്ടു എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. വറ്റൽ മുളക്കും ചേർത്ത് വറുക്കണം. അതിന് ശേഷം അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ചേർത്ത് മൂപ്പിച്ച് തീ ഓഫ് ചെയ്യാം. പാത്രം കുറച്ച് തണുത്തതിന് ശേഷം അടിച്ചു വച്ചിരിക്കുന്ന തൈര് ഒഴിക്കാം. തീ ലോ ഫ്ലെമിൽ വെച്ചിട്ട് ആവശ്യത്തിന്ന് ഉപ്പ് ഇട്ട് ഒന്ന് ഇളക്കണം. ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫാക്കാം.