ബീഫ് - 1/2 കിലോ
സവാള – അരിഞ്ഞത്- 2
തക്കാളി – അരിഞ്ഞത്-2
പാല്‍ – രണ്ടര ഗ്ലാസ്സ്
ചെറുനാരങ്ങാ നീര് - 2 തുള്ളി
മൈദ – 4 കപ്പ്
വെള്ളം – 2 കപ്പ്
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
മുട്ട – 15
റൊട്ടിപ്പൊടി – ആവശ്യത്തിന്
ബീഫ് ചെറുതായി അരിഞ്ഞ് വേവിച്ച് വയ്ക്കുക. എണ്ണ കുറച്ചൊഴിച്ച് സവാളയും തക്കാളിയും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ബീഫ് ഇതില്‍ കുറച്ച് ചേര്‍ത്ത് കുറച്ചു നേരം വഴറ്റുക. ഇതില്‍ ചെറുനാരങ്ങാനീരും പാലും ചേര്‍ക്കുക. കുഴമ്പു പരുവമാകുന്നതുവരെ ഇളക്കി അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കുക. ഉപ്പും നെയ്യും വെള്ളവും തിളപ്പിച്ച് ചേര്‍ക്കുക. മാവ് ചേര്‍ത്ത് ഇതില്‍ തുടര്‍ച്ചയായി ഇളക്കുക. എന്നിട്ടത് അടുപ്പില്‍ നിന്നു മാറ്റി ചൂടോടെ കുഴച്ച് വയ്ക്കുക. എന്നിട്ട് വട്ടത്തില്‍ പരത്തി മുറിച്ചെടുക്കുക. ഇതിനകത്ത് ബീഫ് മസാല ചേര്‍ത്ത് മടക്കുക. അരികുകള്‍ ചേര്‍ത്ത് വച്ച് മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി ബ്രൗണ്‍ വര്‍ണ്ണമാകുന്നതുവരെ വറക്കുക.