India

ടയർ പഞ്ചറായ കാർ ബസുമായി കൂട്ടിയിടിച്ചു; കുംഭമേളയ്ക്ക് പോയ 8 പേർക്ക് ദാരുണാന്ത്യം – jaipur road accident

ജയ്പൂരിലുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ജയ്പൂരിലെ മോഖംപുരയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കാൻ പോയവരാണ് മരിച്ചത്. ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതോടെ കാർ ഡിവൈഡറിൽ ഇടിച്ചുതെറിച്ച് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

STORY HIGHLIGHT: jaipur road accident