India

ബി.ജെ.പിയില്‍ ചേരാന്‍ 15 കോടിവീതം വാഗ്ദാനം ചെയ്തു; ബി.ജെ.പിക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി – bjp alleges sanjay singh

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ബി.ജെ.പിക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. ജനവിധി തേടിയ ഏഴ് എ.എ.പി. എം.എല്‍.എമാരെ ബി.ജെ.പി. ബന്ധപ്പെട്ടെന്നും ബി.ജെ.പിയില്‍ ചേരാന്‍ അവര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്നും എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. എന്നാൽ എ.എ.പി. ആരോപണത്തില്‍ ബി.ജെ.പി. ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചിലര്‍ക്ക്, മുഖാമുഖം കൂടിക്കാഴ്ചയ്ക്കുള്ള അവസരവും വാഗ്ദാനം ചെയ്തു. ഫലം വരുന്നതിന് മുന്‍പേ തന്നെ ബി.ജെ.പി. പരാജയം സമ്മതിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ഇത്തരം ഫോണ്‍ കോളുകള്‍ റെക്കോഡ് ചെയ്യാനും മുഖാമുഖം കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ അത് ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്താനും എ.എ.പി. സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു. ബുധനാഴ്ചയാണ് ഡല്‍ഹിയിലെ എഴുപത് മണ്ഡലങ്ങള്‍ വിധിയെഴുതിയത്.

STORY HIGHLIGHT: bjp alleges sanjay singh