Recipe

ചിക്കൻ സ്പ്രിങ് റോൾ ഉണ്ടാക്കാം വീട്ടിൽ

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്

ചിക്കൻ -250 ഗ്രാം
മുളകുപൊടി-1 tsp മഞ്ഞൾപൊടി -1/2tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tsp

മസാലയ്ക്ക് ആവശ്യമുള്ളത്

സവാള-1
കാരറ്റ് ചെറിയ -1
ക്യാപ്സിക്കം-1 ചെറുത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
കുരുമുളകുപൊടി-1/2tsp
മഞ്ഞൾപൊടി-1/2tsp
മുളകുപൊടി -1/2 tsp
ഗരം മസാല-1/2tsp
കറിവേപ്പില-1തണ്ട്
മല്ലിയില-1/2കപ്പ്‌

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചിക്കൻ ഇലേക്ക് മേൽ പറഞ്ഞ അളവിൽ മുളകുപൊടി മഞ്ഞൾപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നല്ലവണ്ണം മിക്സ് ചെയ്തു വെക്കുക… ശേഷം ചൂടായ പാനിലേക്ക് 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിനുശേഷം ചിക്കൻ നമുക്ക് ഫ്രൈ ചെയ്ത് എടുക്കാം ചിക്കൻ ഫ്രൈ ചെയ്ത മാറ്റിയെടുത്ത് അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇടുക… ഇനി ചിക്കൻ ഫ്രൈ ചെയ്തു മാറ്റിയെടുത്ത് മെയിൻ വെളിച്ചെണ്ണയിലേക്ക് തന്നെ രണ്ട് ടേബിൾസ്പൂൺ കൂടി വെളിച്ചെണ്ണ ആഡ് ചെയ്തതിനു ശേഷം ഒരു സവാള ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നല്ലവണ്ണം വഴറ്റിയെടുക്കുക ഇനി ഇതിലേക്ക് മേൽപ്പറഞ്ഞ അളവിൽ മസാല പൊടികൾ എല്ലാം ആഡ് ചെയ്യാം മുളകുപൊടി മഞ്ഞൾപൊടി ഗരംമസാല കുരുമുളകുപൊടി മസാലകൾ എല്ലാം നല്ലവണ്ണം സവാള യിലേക്ക് മിക്സ് ചെയ്ത് പിടിപ്പിക്കുക ശേഷം ക്യാരറ്റും ക്യാപ്സിക്കവും ആഡ് ചെയ്തു കൊടുക്കുക നമ്മൾ പൊരിച്ചു വെച്ച ചിക്കനും കൂടി അതിലേക്ക് ആഡ് ചെയ്ത് മിക്സ് ചെയ്യുക അവസാനമായി മല്ലിയില കൂടി ആഡ് ചെയ്ത് മിക്സ് ചെയ്തു എടുക്കുക…. നമ്മുടെ സ്വാദിഷ്ഠമായ മസാലയും റെഡിയായി

ഇനി നമുക്ക് സ്പ്രിങ് റോൾ തയ്യാറാക്കി എടുക്കാനുള്ള ദോശ തയ്യാറാക്കാം
അതിനായി ഒരു പാത്രത്തിലേക്ക് ഒരുകപ്പ് മൈദയും ഒരു മുട്ടയും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് ദോശ മാവിൽ വെള്ളം ഒഴിച്ചു കൊടുത്തു മാവ് റെഡി ആക്കി എടുക്കുക ശേഷം ഒരു ചൂടായ പാനിലേക്ക് ഓരോ തവി മാവ് ഒഴിച്ച് വളരെ നഴ്സായ ദോശ ചുട്ടെടുക്കാം

ഇനി നമുക്ക് സ്പ്രിങ് റോൾ തയ്യാറാക്കാം
ഓരോ ദോശ എടുത്തതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓളം മസാല വെച്ചതിനുശേഷം രണ്ട് ഭാഗവും ആദ്യം മടക്കി എടുക്കുക ശേഷം റോള് ചെയ്തെടുക്കുക ഇങ്ങനെ എല്ലാ ദോശയും എടുത്തതിനുശേഷം ഒരു മുട്ട പൊട്ടിച്ചെടുത്തു നല്ലവണ്ണം കലക്കിയെടുക്കുക ഇനി നമുക്ക് കുറച്ച് bread crumpsകൂടി ഉണ്ടാക്കി വെക്കാം….

തയ്യാറാക്കി വെച്ച ഓരോ ദോശയുടെ റോളും ആദ്യം മുടിയിലേക്ക് ടിപ്പു ചെയ്തതിനുശേഷം ബ്രെഡ് ക്രമ്സ് റോൾ ചെയ്തു എടുത്തു മാറ്റിവെക്കുക… എല്ലാ ദോശ റോൽ സും ഇതേപോലെ ചെയ്തെടുത്ത അതിനുശേഷം മാറ്റിവെക്കുക…

ഇനിയൊരു പാനിലേക്ക് ഓയിൽ ഒഴിച്ച് അതിനുശേഷം നമുക്ക് എല്ലാ റോളും പൊരിച്ചെടുക്കാം ഒരു ബ്രൗൺ നിറം ആകുന്ന സമയത്ത് റോൽ ഓയിൽ നിന്നും മാറ്റിയെടുക്കാം.

ഇത് മയോണിസ് കൂടെയോ ടൊമാറ്റോ കെച്ചപ്പ് കൂടെ കഴിക്കാൻ വളരെ സ്വാദിഷ്ടമായ ഒരു സ്നാക്ക് ആണ്….