കാബ്ബജ് അര കപ്പ്
കാരറ്റ് കാൽ കപ്പ്
ക്യാപ്സിക്കും അര കപ്പ്
ഉപ്പ്
സോയ സോസ് അര ടേബിൾസ്പൂൺ
കുരുമുളക് പൊടി കാൽ ടീസ്പൂൺ
സവാള ഒന്നു
എണ്ണ
സ്പ്രിങ് റോൾ ലീവ്സ് 10
പച്ചക്കറികൾ എല്ലാം വളരെ നേർത്തു നീളത്തിൽ അരിയണം.
ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം പച്ചക്കറികൾ എല്ലാം വഴറ്റാം. ഇനി സോയ സോസും ഉപ്പും കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം . ഒന്ന് വഴറ്റിയെടുക്കാം .
ഇനി ലീഫിൽ കൊറച്ചു ഭാഗം വെച്ചു രണ്ടുസൈഡും ഉള്ളിലേക്ക് മടക്കി പിന്നെ മൊത്തത്തിൽ ചുരുട്ടി ഒട്ടിച്ചു എടുക്കാം . മടക്കുമ്പോൾ വെള്ളം തൊട്ടു സൈഡ് ഒട്ടിക്കാൻ മറക്കരുത് .
ഇനി എണ്ണയിൽ വറുത്തു എടുക്കാം . നല്ല ക്രിസ്‌പി സ്പ്രിങ് റോൾസ് റെഡി .