India

അഭിസംബോധന ചെയ്ത് ഹസീന; ഇന്ത്യയെ പ്രതിഷേധം അറിയിച്ച് ബംഗ്ലാദേശ് – Bangladesh lodges protest with India

ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീന നടത്തിയ പ്രസ്താവനകള്‍ക്കെതിരേ ന്യൂഡല്‍ഹിയെ കടുത്ത പ്രതിഷേധം അറിയിച്ച് ധാക്ക. ധാക്കയിലെ ഇന്ത്യയുടെ ആക്ടിങ് ഹൈക്കമ്മിഷണര്‍ക്ക് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പ് കൈമാറി.

ബംഗ്ലാദേശിലെ തന്റെ അനുയായികളെ ഇന്ത്യയിലിരുന്ന് ഹസീന ഓൺലൈനിൽ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് ധാക്കയുടെ പ്രതികരണം. ഹസീനയുടെ തെറ്റായതും കെട്ടിച്ചമച്ചതുമായ പ്രസ്താവനകള്‍ ബംഗ്ലാദേശ് വിരുദ്ധ പ്രവര്‍ത്തനമാണെന്ന് പ്രതിഷേധക്കുറിപ്പില്‍ ധാക്ക പറയുന്നു. ബംഗ്ലാദേശിലെ നിലവിലെ സര്‍ക്കാരിനെതിരേ പ്രതിരോധം ആസൂത്രണം ചെയ്യാനും തന്റെ അനുയായികളോട് ഹസീന ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് ഹസീനയെ തടയുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ബംഗ്ലാദേശ്, ഇന്ത്യയോട് അഭ്യര്‍ഥിച്ചു.

ഹസീന, അനുയായികളെ അഭിസംബോധന ചെയ്ത സമയത്ത്, അവരുടെ പിതാവും ബംഗ്ലാദേശ് സ്ഥാപകനുമായ മുജിബുര്‍ റഹ്‌മാന്റെ ധാക്കയിലെ വസതിക്ക് ഒരുകൂട്ടം പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. എന്നാൽ ആഭ്യന്തര സംഘര്‍ഷത്തിന് പിന്നാലെ നാടുവിട്ട ഹസീന ഇന്ത്യയിലാണ് കഴിയുന്നത്.

STORY HIGHLIGHT: Bangladesh lodges protest with India