കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമാണ് പോലീസ് എഫ് ഐ ആറിൽ പറയുന്നത്. കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്.
STORY HIGHLIGHT: kaloor hotel explosion steamer