ബീഹാറിലെ പെട്രോൾ പമ്പിൽ കയറി ബൈക്കിൽ ഇന്ധനം നിറക്കുന്നതിനിടെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടി. ഇന്ധനം നിറച്ചിരുന്ന ജീവനക്കാരന്റെ പണമുൾപ്പെടെയുള്ള ബാഗ് കവർന്നാണ് അക്രമി സംഘം രക്ഷപ്പെട്ടത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. 21,000 രൂപയോളം നഷ്ടപ്പെട്ടതായി പമ്പിലെ ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ബഹളം വെച്ചാൽ വെടിവെച്ച് കൊല്ലുമെന്ന് അക്രമികൾ പറഞ്ഞതായി ജീവനക്കാരൻ പോലീസിൽ മൊഴി നൽകി. മുഖം മറച്ചെത്തിയ കവർച്ചക്കാർ 21,000 രൂപയടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്നപ്പോൾ പെട്രോൾ പമ്പിൽ മറ്റ് ഉപഭോക്താക്കളും ഉണ്ടായിരുന്നു. കവർച്ച നടന്ന സമയത്ത് പ്രദേശത്ത് പോലീസ് പട്രോളിംഗ് ഇല്ലായിരുന്നു. സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
STORY HIGHLIGHT: the gang stole rs 21000 from the pump employee