കൂറ്റനാട് നേർച്ചക്കിടെ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കുന്നിതിനിടെയാണ് കുത്തേറ്റത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.
അപകടത്തിൽ ഒരാൾക്ക് കൂടി പരുക്കേറ്റതായാണ് വിവരം. ഇടഞ്ഞ ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി. സമീപത്തെ വാഹനങ്ങളും ആന തകർത്തു. ഫയര്‍ഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല.
STORY HIGHLIGHT: elephant attack during koottanadu nercha