അയിരൂരിൽ വഴി തർക്കത്തിനിടെ 14കാരനെ ഭീഷണിപ്പെടുത്തി പോലീസ് എന്ന് പരാതി. അതിർത്തി തർക്കത്തിന്‍റെ ഭാഗമായി പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ തടയാൻ ചെന്ന കുട്ടിയെ പോലീസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
ദേഹത്ത് വണ്ടി കയറ്റിയിറക്കുമെന്ന് അയിരൂർ പോലീസ് ഭീഷണിപ്പെടുത്തുകയും. കുട്ടിയെ തള്ളിയിട്ടതായും, കുട്ടിയുടെ കൈകൾക്ക് പൊട്ടലുള്ളതായും കുടുംബത്തിന്‍റെ പരാതിയിലുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ കുടുംബവും പതിനാല് വയസ്സുകാരന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കം ഉണ്ടായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
STORY HIGHLIGHT: complaint on police officer threatening