ഛത്തീസ്ഗഢിലെ റായ്പുറില്‍ അമിതവേഗത്തിലെത്തിയ കാര്‍, സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പുരുഷന്മാര്‍ക്ക് പരിക്ക്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ യുവതിയും ഒരു യുവഅഭിഭാഷകനുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ മെകഹാര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന സമയത്ത് റഷ്യന്‍ യുവതി, അഭിഭാഷകന്റെ മടിയില്‍ ഇരിക്കുകയായിരുന്നെന്നും ഇതിനെത്തുടര്‍ന്നാണ് അയാള്‍ക്ക് വാഹനം നിയന്ത്രിക്കാന്‍ കഴിയാതെ പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. റഷ്യന്‍യുവതിയെയും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഭാരത് സര്‍ക്കാര്‍ എന്ന ബോര്‍ഡുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയുടെ കാര്‍ ആയിരിക്കേ എങ്ങനെയാണ് ഇത്തരമൊരു ബോര്‍ഡ് വാഹനത്തില്‍ വന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
STORY HIGHLIGHT: car hits scooter in raipur